FLASH NEWS

FOR EXAM-CONSOLIDATION FORMAT (F1,F2,F3,F4)VIEW DOWNLOADS..........വിദ്യാഭ്യാസ വാര്‍ത്തകള്‍.....

സ്കൂള്‍ വാര്‍ത്തകള്‍

October 2-ഗാന്ധിജയന്തി-ഉപന്യാസ രചന, ഗാന്ധി സ്മൃതി,പരിസര ശുചീകരണം .........സ്കൂള്‍ വാര്‍ത്തകള്‍.....

Monday 3 August 2015

school reopened on 1.06.2015
We welcomed the new comers with chenda melam and muthu kuda.

They were given gifts.


Thursday 9 October 2014





'പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ് '- പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പേപ്പര്‍ ബാഗുകള്‍ ഹെല്‍ത്ത്ക്ലബ്ബ് കണ്‍വീനര്‍ ശ്രീ. ഗണേഷ് മാസ്റ്ററില്‍ നിന്നും ഹെഡ്‌മിസ്‌ട്രസ് ശ്രീമതി. സരോജിനി ടീച്ചര്‍ ഏറ്റുവാങ്ങുന്നു.

Thursday 25 September 2014



സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ

Wednesday 24 September 2014

അഭിനന്ദനങ്ങള്‍


ചൊവ്വാദൗത്യം വിജയിപ്പിച്ച ഐ.എസ്.ആര്‍.ഒ യിലെ ശാസ്ത്രജ്ഞര്‍ക്ക് ഗവ.യു.പി.സ്കൂള്‍ അടുക്കത്ത്ബയലിന്റെ അഭിനന്ദനങ്ങള്‍





                                                         അഭിനന്ദനങ്ങള്‍

കാസര്‍ഗോഡ് സബ്‌ജില്ലാതല ഗണിത ക്വിസ് മത്സരത്തില്‍ (എല്‍.പി വിഭാഗം) രണ്ടാംസ്ഥാനം നേടിയ അഭിരാമിന് ഒരായിരം അഭിനന്ദനങ്ങള്‍

Thursday 18 September 2014

ലോക മുള ദിനം - സപ്തംബര്‍ 18

     പുല്ലുവര്‍ഗത്തിലെ രാജാവായ മുളയുടെ ജന്മദേശം ഇന്ത്യയാണ്. ലോകത്തിലാകെ 111 കുടുംബത്തിലായി 1550ഓളം ജാതി മുളകള്‍ ഉണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുള ഉല്പാദിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ചൈനയില്‍ 300 ഓളം ജാതി മുളകള്‍ ഉണ്ട്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുകയും പൂക്കാലം കഴിയുന്നതോടെ നശിക്കുകയും ചെയ്യുന്ന മുളയുടെ ഔഷധഗുണങ്ങള്‍ നിരവധിയാണ്. ഇവയുടെ വേര്, മുട്ട്, തളിരില, മുളയരി എന്നിവ ഔഷധഗുണമുള്ള ഭാഗങ്ങളാണ്.
     പാവപ്പെട്ടവന്റെ തടി എന്ന് ഇന്ത്യയും, മനുഷ്യന്റെ സുഹൃത്ത് എന്ന് ചൈനയും, എന്റെ സഹോദരന്‍ എന്ന് വിയറ്റ്നാംകാരും വിശേഷിപ്പിക്കുന്ന മുളയുടെ സംരക്ഷണത്തിനും അതിന്റെ പാരിസ്ഥിതിക സവിശേഷതകള്‍ ജനങ്ങളെ അറിയിക്കാനുമായിട്ടാണ് 2009 ല്‍ തായ്‌ലന്റില്‍ നടന്ന വേള്‍ഡ് ബാംബൂ കോണ്‍ഗ്രസ്സില്‍ സപ്തംബര്‍ 18 ലോക മുളദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
     മറ്റുവൃക്ഷങ്ങളേക്കാള്‍ മുപ്പതു ശതമാനം അധികം ഓക്സിജന്‍ ഉല്പാദിപ്പിക്കുകയും കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡിനെ വലിച്ചെടുക്കുകയും ചെയ്യുന്നവയാണിവ. ഭാരക്കുറവ് , വഴക്കം, ബലം എന്നിവയുള്ള മുളകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും മറ്റും അനുയോജ്യമാണ്.

Wednesday 17 September 2014

ഓസോണ്‍ ദിനം - സപ്തംബര്‍ 16

                                (ഓസോണ്‍ കവച സംരക്ഷണം - തുടരട്ടെ ദൗത്യം )

     സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളെ ഭൂമിയിലെത്താതെ തട‍ഞ്ഞുനിര്‍ത്തുന്ന ഓസോണ്‍ പാളിയെ കാര്‍ന്നുതിന്നുന്ന ക്ലോറോ ഫ്ലൂറോ കാര്‍ബണുകളെ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നമ്മളെല്ലാം പങ്കാളികളാകേണ്ടതാണ്. ഈ വര്‍ഷത്തെ ഓസോണ്‍ ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ പോസ്റ്റര്‍ രചനാ മത്സരവും ക്വിസ് മത്സരവും നടന്നു.

1. ഇത്തവണത്തെ ഓസോണ്‍ ദിന സന്ദേശം എന്താണ് ?
    ഉ- ഓസോണ്‍ കവച സംരക്ഷണം - തുടരട്ടെ ദൗത്യം
2. സപ്തംബര്‍ 16 ഓസോണ്‍ ദിനമായി ആചരിക്കാനുള്ള കാരണം എന്ത് ?
    ഉ- 1987 സപ്തംബര്‍ 16നാണ് മോണ്‍ട്രിയയില്‍വച്ച് ഓസോണ്‍ പാളിയെ      രക്ഷിക്കാനുള്ള ഉടമ്പടിയില്‍ വിവിധ രാജ്യങ്ങള്‍ ഒപ്പുവച്ചത്.
3. സി.എഫ്.സി ( ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ ) കണ്ടുപിടിച്ചത് ആര് ?
    ഉ- തോമസ് മിഡ്‌ഗ്‌ലേ
4. ഓസോണ്‍ പാളിയുടെ കനം ഏത് യൂണിറ്റിലാണ് പറയുന്നത് ?
    ഉ- ഡോബ്‌സണ്‍
5. ഭൂമിയുടെ കുട എന്നറിയപ്പെടുന്നത് ഏത് ?
    ഉ- ഓസോണ്‍ പാളി
6. ഓസോണ്‍ തന്മാത്രയില്‍ എത്ര ഓക്സിജന്‍ ആറ്റങ്ങളുണ്ട് ?
    ഉ- മൂന്ന്
7. ഓസോണ്‍ പാളിയെ കണ്ടെത്തിയത് ഏത് വര്‍ഷമാണ് ?
    ഉ- 1913
8. സൂര്യപ്രകാശത്തിലെ മാരകമായ ഏത് വികിരണത്തെയാണ് ഓസോണ്‍ കവചം തടഞ്ഞുനിര്‍ത്തുന്നത് ?
    ഉ- അള്‍ട്രാവയലറ്റ് രശ്മി
9. ഓസോണ്‍ ദിനാചരണത്തിന് നേതൃത്വം നല്‍കുന്ന സംഘടന ഏത് ?
    ഉ- യു.എന്‍.ഇ.പി (യുണൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാം )
10. ഏത് വാതകത്തിന്റെ ഐസോടോപ്പാണ് ഓസോണ്‍ ?
    ഉ- ഓക്സിജന്‍